കർഷക അവാർഡ്.

കർഷക അവാർഡ്.

ഇരട്ടയാർ:- ചിങ്ങം 1 കർഷക ദിനാഘോഷവുമായി ബന്ധപ്പെട്ട് കർഷക അവാർഡിന്  ഇരട്ടയാർ കൃഷി ഭവൻ  അപേക്ഷ ക്ഷണിച്ചു.ഇരട്ടയാർ ഗ്രാമ പഞ്ചായത്തിലെ മികച്ച സമ്മിശ്ര കർഷകൻ/ കർഷക, മികച്ച ജൈവ കർഷകൻ /കർഷക, മികച്ച എസ് സി / എസ് ടി വിഭാഗത്തിൽ പ്പെട്ട കർഷകൻ /കർഷക, മികച്ച ക്ഷീര കർഷകൻ/ കർഷക, മികച്ച വിദ്യാർത്ഥി കർഷകൻ / കർഷക,മികച്ച യുവ കർഷകൻ/കർഷക, മികച്ച മുതിർന്ന കർഷകൻ,മികച്ച കർഷക തൊഴിലാളി, മികച്ച വനിതാ കർഷക, എന്നീ വിഭാഗങ്ങളിൽപ്പെട്ട കർഷകരെ ആദരിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു.താല്പര്യമുള്ള കർഷകർ കൃഷിഭവനിൽ എത്തി അപേക്ഷ സമർപ്പിക്കുക വെള്ള പേപ്പറിൽ എഴുതിയ അപേക്ഷ 11/08/2025(തിങ്കളാഴ്ച )5മണിക്കകം കൃഷിഭവനിൽ സമർപ്പിക്കാവുന്നതാണ്.