ഇരട്ടയാർ ജലാശയത്തിലെ ടൂറിസം സാധ്യതകൾ
കേരള ജേർണൽ സെൽഫി റിപ്പോർട്ട് : റോജസ് എം ജോർജ് ( കെസിബിസി മദ്യ വിരുദ്ധ സമിതി ജനറൽ സെക്രട്ടറി )

നെടുംകണ്ടം, ഇരട്ടയാർ പഞ്ചായത്തുകളുടെ മധ്യത്തിൽ,വിശാലമായ, മനോഹരമായ ഒരു ഡാം ഇരട്ടയാർ.
ഇരട്ടയാർ നോർത്തിൽ നാല്പ്പതിലേറെ വർഷങ്ങൾ മുൻപ് പണിയപ്പെട്ട,ഇടുക്കി ഡാമിലേക്ക് വെള്ളം എത്തിക്കുവാൻ വൈദ്യതി ബോർഡ് നിർമിച്ച ഡാം.ആയിരക്കണക്കിന് ആളുകൾ അതിവസിക്കുന്ന രണ്ട് പഞ്ചായത്തുകളിലെയും ജനങ്ങൾ യാത്ര ചെയ്യുന്നതിനും ഉപയോഗിക്കുന്ന ഡാം ചുറ്റിയുള്ള റോഡ്.. ഇതെല്ലാം ചെറിയ ടൂറിസം സാധ്യതളാണ്.
ആളുകൾക്കു കണ്ണിനും, മനസ്സിനും കുളിർമ പകരുന്ന പൂ മരങ്ങളാൽ ചുറ്റപ്പെട്ട ഡാമിന്റെ ചുറ്റുവട്ട കാഴ്ചകൾ എല്ലാവരും ആസ്വദിക്കുന്നു..എന്നാൽ കുട്ടികൾക്കും, സ്ത്രീകൾക്കും വിശ്രമിക്കാൻ, ഇവിടെ സ്വകര്യമില്ല..
വൈകുന്നേരങ്ങളിൽ ആളുകൾക്കു സുന്ദരമായ ഒരു വിശ്രമ, ഉല്ലാസ ഇടമായി ഈ പ്രദേശം മാറിയിരുന്നെങ്കിൽ എന്ന് ഏവരും ആശിക്കുന്നു..
ഗ്രാമ പഞ്ചായത്ത് ഒപ്പം ജില്ലാ ഭരണാധികാരികൾ ആണ് ഈ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്..
ചെറുതും, വലുതുമായ അനേകം വാഹനങ്ങൾ, കെ എസ് ആർ ടി സി ഉൾപ്പെടെ ബസ്സുകളും സർവീസ് നടത്തുന്ന റോഡും ഇന്ന് അതീവ ശോചനീയ അവസ്ഥയിൽ ആണ്..കട്ടപ്പനയിൽ നിന്നും അടിമാലി, തോപ്രാംകുടി തുടങ്ങിയ സ്ഥലങ്ങളിലേക്കു വേഗത്തിൽ എത്തിച്ചേരുന്നതിനും ഈ റോഡ് നല്ല നിലവാരത്തിൽ പണിയാൻ ശ്രദ്ധിക്കണം..
ബന്ധപ്പെട്ട അധികാരികൾ ഈ കാര്യത്തിൽ അവരുടെ ഇച്ചാശക്തി പ്രകടമാക്കണം..