സിന്തറ്റിക് ലഹരിപദാർത്ഥങ്ങളുടെ വിപണനവും ഉപയോഗവുമാണ് സമൂഹം നേരിടുന്ന ഗുരുതരമായ വെല്ലുവിളി : ഋഷിരാജ് സിങ്

സിന്തറ്റിക് ലഹരിപദാർത്ഥങ്ങളുടെ വിപണനവും ഉപയോഗവുമാണ് സമൂഹം നേരിടുന്ന ഗുരുതരമായ വെല്ലുവിളി : ഋഷിരാജ് സിങ്

വണ്ടൻമേട് :  എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ കാംപയിനിൽ മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് സമൂഹം നേരിടുന്ന വലിയ വെല്ലുവിളിയായി യുവാക്കൾക്കിടയിലെ സിന്തറ്റിക് ലഹരി വ്യാപനത്തെയും ഉപയോഗത്തെയും ചൂണ്ടിക്കാട്ടി. അദ്ധ്യാപകരും രക്ഷിതാക്കളും ജാഗ്രത പുലർത്തിയാൽ ഒരു പരിധിവരെ പ്രശ്നം തടയാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4

വിദ്യാർത്ഥികളുടെ ആത്മവിശ്വാസം തകർക്കുന്ന ഘടകങ്ങൾ കണ്ടെത്തി പരിഹരിക്കേണ്ടത് അധ്യാപകരുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പത്തിൽ സംസാരപ്രശ്നം നേരിട്ടിരുന്ന അനുഭവവും സഹപാഠികളുടെ പരിഹാസം മൂലമുണ്ടായ മാനസിക ബുദ്ധിമുട്ടും അദ്ദേഹം അനുസ്മരിച്ചു.

Slide 1
Slide 2
Slide 3
Slide 4

ക്യാമ്പയിനും അദ്ധ്യാപക-രക്ഷാകർതൃ സംഗമവും എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്തീൻ ഉദ്ഘാടനം ചെയ്തു. എയ്ഡഡ് സ്കൂൾസ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.യു. ഹംസക്കോയ അധ്യക്ഷത വഹിച്ചു. എം.ഇ.എസ് ജില്ലാ പ്രസിഡന്റ് ബാസിത് ഹസൻ, സെക്രട്ടറി ഷാജിമോൻ പുഴക്കര, സ്കൂൾ കമ്മിറ്റി പ്രസിഡന്റ് അഡ്വ. നൂർ സമീർ, പ്രിൻസിപ്പൽ ഫിറോസ് സി.എം, പ്രധാനദ്ധ്യാപിക മായ വസുന്ധരാ ദേവി, പി.ടി.എ പ്രസിഡന്റ് ലൗലി സാജു എന്നിവർ പ്രസംഗിച്ചു.

Slide 1
Slide 2
Slide 3
Slide 4