നെഹ്റൂ ട്രോഫി വള്ളം കളി : കട്ടപ്പനക്കാരൻ ക്യാപ്റ്റൻ
സെന്റ് ജോർജ് പുത്തൻ ചുണ്ടനിൽ ക്യാപ്റ്റനാകുന്നത് കട്ടപ്പന സ്വദേശി റെജി കേശവൻ നായർ

ആലപ്പുഴ : പുന്നമടക്കായലിൽ നടക്കുന്ന കേരളത്തിന്റെ ജലകായിക മഹോത്സവമായ നെഹ്റൂ ട്രോഫി വള്ളംകളിയിൽ ഇത്തവണ കട്ടപ്പനയ്ക്കു അഭിമാന നിമിഷം. സെന്റ് ജോർജ് പുത്തൻ ചുണ്ടൻ വള്ളത്തിന് ക്യാപ്റ്റനാകുന്നത് കട്ടപ്പന സ്വദേശിയായ റെജി കേശവൻ നായർ.
വർഷങ്ങളായി ജലകായിക രംഗത്ത് സജീവമായ റെജിയുടെ മികച്ച നേതൃത്വ ശേഷിയും സമർപ്പണവുമാണ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തിച്ചത്.
ഗാഗുൽത്ത ബോട്ട് ക്ലബ്, ചെറുകരയുടെ കീഴിലുള്ള ഈ വള്ളം, നേട്ടങ്ങളുടെ ചരിത്രമുള്ള ഒരു ടീമാണ്.
നെഹ്റൂ ട്രോഫിയിൽ കട്ടപ്പനക്കാരൻ ക്യാപ്റ്റനാകുന്നത് നാട്ടുകാരിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. മത്സരദിനത്തിൽ റെജിയുടെ നേതൃത്വത്തിൽ ടീമിന് മികച്ച വിജയം പ്രതീക്ഷിക്കുന്നതായി നാട്ടുകാർ പറയുന്നു.