കെഎസ്ആർടിസി ജീവനക്കാരുടെ ക്രിക്കറ്റ് ടൂർണമെൻ്റ് : കട്ടപ്പന ടീമിന് നാലാം സ്ഥാനം

തിരുവനന്തപുരം ∙ സംസ്ഥാനത്തെ കെഎസ്ആർടിസി ജീവനക്കാരുടെ ക്രിക്കറ്റ് ടൂർണമെൻ്റിൽ കട്ടപ്പന ടീം മിന്നും പ്രകടനത്തോടെ നാലാം സ്ഥാനം കരസ്ഥമാക്കി
തിരുവനന്തപുരം ചലഞ്ചേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശ്രീ ചിത്തിര തിരുനാൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നാൽപതിൽ അധികം ടീമുകൾ മാറ്റുരച്ചു. ആദ്യ റൗണ്ടിലുകളിലെ മിന്നും പ്രകടനത്തോടെ ആണ് കട്ടപ്പന ടീം മികച്ച നാല് ടീമുകളിൽ ഒന്നായത് .
ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിൽ നിന്ന് കട്ടപ്പന ടീം വിജയികൾക്കുള്ള സമ്മാനം ഏറ്റുവാങ്ങി. ടീമംഗങ്ങളുടെ പ്രകടനത്തെ മന്ത്രി പ്രത്യേകം അനുമോദിച്ചു