ക്വിറ്റ് ഇന്ത്യ ദിനവും യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും കട്ടപ്പന മണ്ഡല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

കട്ടപ്പന: ക്വിറ്റ് ഇന്ത്യ ദിനവും ഇന്ത്യൻ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും യൂത്ത് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യത്തോടെ ആചരിച്ചു. രാജീവ് ഭവനിൽ നടന്ന ചടങ്ങിൽ പതാക ഉയർത്തിയതിന് ശേഷം, പ്രവർത്തകർ ഗാന്ധി സ്ക്വയറിലെ മഹാത്മാഗാന്ധിജിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
തുടർന്നുള്ള സമ്മേളനം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ ഉദ്‌ഘാടനം ചെയ്തു. “ഇന്ത്യയുടെ സ്വാതന്ത്ര്യം ആരും സൗജന്യമായി നൽകിയതല്ല. ഇന്ത്യ നാഷണൽ കോൺഗ്രസ് പോരാട്ടത്തിലൂടെയാണ് സ്വാതന്ത്ര്യം നേടിയെടുത്തത്,” എന്ന് അദ്ദേഹം ഉദ്ഘാടനം പ്രസംഗത്തിൽ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് അലൻ സി മനോജ് അധ്യക്ഷനായിരുന്നു. നിയോജക മണ്ഡലം പ്രസിഡന്റ് ആൽബിൻ മണ്ണഞ്ചേരി മുഖ്യപ്രഭാഷണം നിർവഹിച്ചു.
ചടങ്ങിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ, എ.എം സന്തോഷ്, പ്രശാന്ത് രാജു, ഷാജി വെള്ളംമാക്കൽ, റുബി വേഴമ്പത്തോട്ടം, പൊന്നപ്പൻ അഞ്ചപ്ര, ഷാജൻ എബ്രഹാം, അഭിലാഷ് വലുമ്മേൽ എന്നിവർ പങ്കെടുത്തു