പുളിയൻമല കമ്പനിപ്പടി ഭാഗത്ത് ഒടിഞ്ഞു തൂങ്ങി ചീമ മുരിക്ക് : പതിയിരിക്കുന്നത് വൻ അപകടം
കേരള ജേർണൽ സെൽഫി റിപ്പോർട്ട് - സജി പുളിയൻമല

കട്ടപ്പന : പുളിയന്മല റോഡിൽ കമ്പനിപ്പടി ഭാഗത്ത് മൂന്നു മാസം മുൻപ് റോഡിലേക്ക് മരം വീണതിനെ തുടർന്ന് ഇരിഞ്ഞു തൂങ്ങിയ ചീമ മുരിക്കിന്റെ ശിഖരം റോഡിലേക്ക് വീഴാറായ നിലയിൽ.
ദിനം പ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ഈ വഴിയിൽ ഏതു സമയവും അപകടം ഉണ്ടാക്കാവുന്ന രീതിയിലാണ് ചീമ മുരിക്കു ഒടിഞ്ഞു തൂങ്ങി നിൽക്കുന്നത്.അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി ഒന്നും ഉണ്ടായില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.