സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്

സംസ്ഥാനതല പരിശോധനയുടെ ഭാഗമായി ഇടുക്കിയിലെ വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് വിഭാഗം മിന്നൽ റെയ്ഡ് നടത്തി. തൊടുപുഴ, ഉടുമ്ബൻചോല, ദേവികുളം, പീരുമേട് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
ഉടുമ്ബൻചോലയിൽ ₹15,000-യും ദേവികുളത്ത് ₹91,000-യും ഗൂഗിൾ പേ മുഖേന ആധാരമെഴുത്തുകാരും ഓഫീസ് ജീവനക്കാരും തമ്മിൽ കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. ദേവികുളത്ത് അരലക്ഷം രൂപയുടെയും ₹41,000-ത്തിന്റെയും രണ്ട് ഇടപാടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.