അടിമാലി താലൂക്ക് ആശുപത്രി: കാര്‍ഡിയോളജി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കും

അടിമാലി : താലൂക്ക് ആശുപത്രിയില്‍ കാർഡിയോളജി വിഭാഗം പ്രവർത്തനം ആരംഭിക്കുന്നു.
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ജനറല്‍ മെഡിസിൻ വിഭാഗം ജൂനിയർ കണ്‍സള്‍ട്ടന്റിനെയാണ് ആഴ്ച്ചയില്‍ ഒരു ദിവസം അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കായി നിയമിച്ചിരിക്കുന്നത്.എല്ലാ വ്യാഴാഴ്ച്ചയും ഡോക്ടറുടെ സേവനം അടിമാലി താലൂക്കാശുപത്രിയില്‍ ലഭ്യമാകും.