സി.ബി.എസ്.ഇ ജില്ലാ കലോത്സവം അടിമാലിയില്‍
'ആരവ് 2025 ' സെപ്തംബർ 13, 19, 20 തീയതികളിൽ

ഇത്തവണത്തെ സി.ബി.എസ്.ഇ ഇടുക്കി ജില്ലാ കലോത്സവം ആരവ് 2025 എന്ന പേരിലാണ് നടത്തുന്നത്. സെപ്തംബർ 13, 19, 20 തീയതികളിൽ അടിമാലിയിലെ വിശ്വദീപ്തി പബ്ലിക് സ്‌കൂളാണ് കലോത്സവ വേദി.
ഇടുക്കി സഹോദയ വിദ്യാഭ്യാസ സമിതിയിലേക്ക് കീഴിലുള്ള മുപ്പതിലധികം സ്‌കൂളുകളാണ് വിവിധ കലാപരിപാടികളിൽ പങ്കാളികളാകുന്നത്. 13-ന് രചനാ മത്സരങ്ങളുമായി തുടക്കം കുറിക്കും. 19, 20 തീയതികളിൽ സ്റ്റേജ് ഐറ്റങ്ങൾ അരങ്ങേറും.
കലോത്സവത്തിന്‍റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പരിപാടിയുടെ ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം സ്‌കൂളിൽ നടന്നു