എം.ടി. തോമസ് അനുസ്മരണം പീരുമേട്ടില്‍ നടന്നു

എം.ടി. തോമസ് അനുസ്മരണം പീരുമേട്ടില്‍ നടന്നു

മുതിർന്ന കോണ്‍ഗ്രസ് നേതാവ് എം.ടി. തോമസിന്റെ അനുസ്മരണം പീരുമേട്ടിൽ നടന്നു. വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്ത യോഗം എം.ടി. തോമസ് ഫൗണ്ടേഷൻ ആണ് സംഘടിപ്പിച്ചത്. 

ചടങ്ങിൽ മുതിർന്ന രാഷ്ട്രീയ നേതാക്കളെയും പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.

അഡ്വ. എസ്. അശോകൻ, ജോയ് തോമസ്, റോയി കെ. പൗലോസ്, പി.എസ്. രാജൻ, ആർ. തിലകൻ, അലക്സ് കോഴിമല, അഡ്വ. സാബു തോമസ് തുടങ്ങിയവർ പങ്കെടുത്തു.