ജില്ലാതല ആരോഗ്യ ക്വിസ്: എസ്.പി കെ.എം. സാബു മാത്യു ഉദ്ഘാടനം ചെയ്തു

ജില്ലാതല ആരോഗ്യ ക്വിസ്: എസ്.പി കെ.എം. സാബു മാത്യു ഉദ്ഘാടനം ചെയ്തു

ജില്ലാ മെഡിക്കൽ ഓഫീസും ആരോഗ്യകേരളം, ജില്ലാ എയ്ഡ് കൺട്രോൾ സൊസൈറ്റിയും എൻ.എസ്.എസ് യൂനിറ്റുകളും ചേർന്ന് സംഘടിപ്പിച്ച ജില്ലാതല ആരോഗ്യ ക്വിസ് ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സതീഷ് കെ.എൻ അധ്യക്ഷത വഹിച്ചു.

ജേതാക്കളായ ടീമിന് തൃശൂരിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരമുണ്ട്. ജില്ലാ ടി.ബി ഓഫീസർ ഡോ. ആശിഷ് മോഹൻകുമാർ, മലേറിയ ഓഫീസർ രാജേഷ് വി.എസ്, എ.ആർ.ടി മെഡിക്കൽ ഓഫീസർ ഡോ. ഷാജി, കോർഡിനേറ്റർ ബിന്ദു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു

.