ഇടുക്കി ജില്ലയിലെ പുതിയ കളക്ടർ : ഡോ. ദിനേശൻ ചെറുവാട്ട് ഇന്ന് ചുമതലയേൽക്കും

ഇടുക്കി ജില്ലയിലെ പുതിയ കളക്ടർ : ഡോ. ദിനേശൻ ചെറുവാട്ട് ഇന്ന് ചുമതലയേൽക്കും

ഇടുക്കി: ജില്ലയിലെ പുതിയ കളക്ടറായി ഡോ. ദിനേശൻ ചെറുവാട്ട് ഇന്ന് (11) രാവിലെ ചുമതലയേൽക്കും.

Slide 1
Slide 2
Slide 3
Slide 4

കണ്ണൂർ സ്വദേശിയായ ഇദ്ദേഹം മുൻപ് പഞ്ചായത്ത് വകുപ്പ് ഡയറക്ടറായിരുന്നു. കൃഷി വകുപ്പ് അഡീഷണൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന വി. വിഗ്നേശ്വരി സ്ഥലംമാറിയതിനെ തുടർന്ന് ഒഴിവുവന്ന പദവിയിലാണ് നിയമനം.

സുവോളജിയിൽ പി.എച്ച്.ഡി നേടിയ ഡോ. ദിനേശൻ ചെറുവാട്ട്, ഫിഷറീസ് വകുപ്പിൽ ഏകദേശം 25 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അസിസ്റ്റന്റ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, ജോയിന്റ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടറായും സേവനം അനുഷ്ഠിച്ചു.

കേരള ബയോഡൈവേഴ്സിറ്റി ബോർഡ് മെംബർ സെക്രട്ടറിയായും അഡാക് എക്സിക്യൂട്ടീവ് ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചു. കൂടാതെ, വാട്ടർ അതോറിറ്റി ജോയിന്റ് മാനേജിംഗ് ഡയറക്ടർ, കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി അംഗം, സംസ്ഥാന തണ്ണീർത്തട അതോറിറ്റി അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അഞ്ച് പുസ്തകങ്ങളുടെ രചയിതാവായ ഡോ. ദിനേശൻ, ഗവേഷണ രംഗത്തും സാഹിത്യരംഗത്തും സജീവ സാന്നിധ്യമാണ്. വിശാലമായ ഭരണപരിചയം, ശാസ്ത്രപരമായ അറിവ്, വിവിധ മേഖലകളിലെ നേതൃത്വപരിചയം എന്നിവ ജില്ലയുടെ വികസനത്തിനും ഭരണ കാര്യക്ഷമതയ്ക്കും പുതുചൈതന്യം നൽകുമെന്ന പ്രതീക്ഷയിലാണ് ഇടുക്കി.