ഐ.ടി.ഐകളിൽ സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 15 വരെ

ഐ.ടി.ഐകളിൽ സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 15 വരെ

കഞ്ഞിക്കുഴി: ഗവൺമെന്റ് ഐ.ടി.ഐയിൽ ഡെസ്‌ക്‌ടോപ്പ് പബ്ലിഷിങ് ഓപ്പറേറ്റർ ട്രേഡിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 15 വരെ സ്പോട്ട് അഡ്മിഷൻ നടത്തും. സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും, ഒറിജിനൽ ടി.സി., ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം നേരിട്ടെത്തണം.

Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന: ഗവൺമെന്റ് ഐ.ടി.ഐയിലെ വിവിധ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 15 വരെ സ്പോട്ട് അഡ്മിഷൻ നടത്തും. എസ്.എസ്.എൽ.സി വിജയിച്ചവർക്കും തത്തുല്യ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. എസ്.എസ്.എൽ.സി, പ്ലസ് ടു, ആധാർ കാർഡ്, ജാതി സർട്ടിഫിക്കറ്റ്, ടി.സി. എന്നിവയുടെ അസ്സലും പകർപ്പുകളും സഹിതം നേരിട്ടെത്തണം. അപേക്ഷാ ഫീസ് 100 രൂപ. അപേക്ഷാഫോം ഐ.ടി.ഐ ഓഫീസിൽ ലഭിക്കും.ഫോൺ: 04868-272216.

രാജാക്കാട്: ഗവൺമെന്റ് ഐ.ടി.ഐയിലെ പ്ലംബർ, വെൽഡർ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 15 വരെ സ്പോട്ട് അഡ്മിഷൻ നടത്തും. എസ്.എസ്.എൽ.സി വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും തത്തുല്യ യോഗ്യതയുള്ളവർക്കും അനുയോജ്യമായ ട്രേഡുകളിൽ പ്രവേശനം നേടാം. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ടി.സി., ആധാർ കാർഡ്, ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പുകളും സഹിതം നേരിട്ടെത്തണം. അപേക്ഷാ ഫീസ് 100 രൂപ.ഫോൺ: 04868-241813, 9656093290, 9746978400.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4