സപ്ലൈക്കോയിൽ ഇന്ന് മുതൽ 457 രൂപയ്ക്ക് വെളിച്ചെണ്ണ
തിരുവനന്തപുരം: സപ്ലൈക്കോ ഔട്ട്ലെറ്റുകൾ വഴി ഇന്ന് മുതൽ ലിറ്ററിന് 457 രൂപ നിരക്കിൽ വെളിച്ചെണ്ണ വിൽപ്പന ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഒരു കാർഡിന് ഒരു ലിറ്റർ മാത്രമായിരിക്കും ലഭിക്കുക. ശബരി വെളിച്ചെണ്ണയും ഒരു ലിറ്റർ ക്രമത്തിൽ വിൽക്കും.
വിലക്കയറ്റത്തിൽ അധിക ലാഭം ഒഴിവാക്കാൻ സംരംഭകരുമായി നടത്തിയ ചർച്ചകൾക്കുശേഷമാണ് നടപടി. കേരഫെഡ് ഹോൾസെയിൽ വില മാത്രമേ ഈടാക്കൂ എന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, വെളിച്ചെണ്ണയുൾപ്പെടെ വിലക്കയറ്റത്തെ തുടർന്ന് സി.പി.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ മന്ത്രിക്കും സർക്കാരിനും എതിരെ രൂക്ഷ വിമർശനം ഉയർന്നു. 13 അവശ്യസാധനങ്ങൾക്ക് വില കൂട്ടില്ലെന്ന വാഗ്ദാനം പാലിച്ചില്ലെന്നും ഇടതു സർക്കാരിന്റെ നിലപാടുകളിൽ മാറ്റം വരുന്നതായും പ്രതിനിധികൾ ആരോപിച്ചു.





