കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ SPC യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

കട്ടപ്പന സെൻ്റ് ജോർജ്   ഹയർ സെക്കൻഡറി സ്കൂളിൽ SPC യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

കട്ടപ്പന: കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി യൂണിറ്റിന്റെ ഉദ്ഘാടനം കേരള ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ നിർവഹിച്ചു. കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ബീന ടോമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ. ഫാദർ ഡൊമിനിക് അയലുപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പദ്ധതി വിശദീകരണം എസ്പിസിയുടെ ചുമതലയുള്ള അഡീഷണൽ SP, ശ്രീ ഇമ്മാനുവൽ പോൾ നിർവഹിച്ചു. കട്ടപ്പന ഡിവൈഎസ്പി ശ്രീ നിഷാദ് മോൻ വി എ മുഖ്യപ്രഭാഷണം നടത്തി, കട്ടപ്പന എസ് ഐ ശ്രീ മുരുകൻ ടി സി കേഡറ്റുകൾക്കുള്ള യൂണിഫോം വിതരണവും,SPC ADNO ഇടുക്കി ശ്രീ എസ് ആർ സുരേഷ് ബാബു എസ്പിസി സന്ദേശവും, സ്കൂൾ മാനേജർ ഫാദർ ജോസഫ് മംഗലത്തിൽ എസ്പിസി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ നഗരസഭ കൗൺസിലർമാർ, അധ്യാപകർ, പിടിഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.