കട്ടപ്പന കൊച്ചുതോവാളയിൽ ലഹരി മാഫിയ അക്രമത്തിന് എതിരെ പൗരസമിതി
കട്ടപ്പന കൊച്ചുതോവാളയിൽ കഴിഞ്ഞ ദിവസം നടന്ന ലഹരി മാഫിയയുടെ ഗുണ്ടാ അക്രമത്തിൽ പ്രതിഷേധിച്ച് കൊച്ചുതോവാള പൗരസമിതിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. മേഖലയിലെ സമാധാനം ഉറപ്പാക്കുന്നതിനുള്ള നടപടികൾ ആസൂത്രണം ചെയ്ത യോഗത്തിൽ 11 അംഗ കമ്മിറ്റി തിരഞ്ഞെടുത്തു.
ഓഗസ്റ്റ് 12ന് വൈകിട്ട് 5ന് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്താനും, ലഹരി ദുരുപയോഗം ചെയ്യുന്നവരെ ഡി-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിക്കാനും യോഗം തീരുമാനിച്ചു. ചെയർപേഴ്സൺ ബീനാ ടോമി അധ്യക്ഷത വഹിച്ചു.





