1.25 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

1.25 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

ഇടുക്കി എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് 1.25 കിലോ കഞ്ചാവുമായി പാറത്തോട് സ്വദേശിയായ തുകേത് (39), പുല്ലുമേട് സ്വദേശി കുമാർ (35) എന്നിവരെ മുണ്ടിയെരുമയിൽ സ്വകാര്യ ബസിൽ നിന്ന് അറസ്റ്റ് ചെയ്തു.

ഓണം സ്‌പെഷ്യൽ ഡ്രൈവിനിടെ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ഇരുവരെയും നെടുങ്കണ്ടം കോടതിയിൽ റിമാൻഡ് ചെയ്തു.