റേഷൻ കട ഉടമകൾക്ക് ഇനി 70 വയസ്സിന് മുകളിൽ ലൈസൻസ് ഇല്ല..

റേഷൻ കട ഉടമകൾക്ക് ഇനി 70 വയസ്സിന് മുകളിൽ ലൈസൻസ് ഇല്ല..

തിരുവനന്തപുരം: 70 വയസ്സ് പ്രായം കർശനമാക്കി സിവിൽ സപ്ലൈസ് കമ്മീഷണറുടെ സർക്കുലർ  പുറത്ത് വന്നു. 70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ലൈസൻസ് പുതുക്കി നൽകേണ്ടതാണ് നിർദേശം.  70 വയസ്സ് പിന്നിട്ടവർ ലൈസൻസ് അനന്തരാവകാശികൾക്ക് മാറ്റി നിൽക്കണം. പ്രായപരിധി കർശനമാകുന്നതോടെ 70 വയസ്സ് ആകും മുമ്പേ ലൈസൻസ് കൈമാറിയില്ലെങ്കിൽ റേഷൻ കട ലൈസൻസ് തന്നെ നഷ്ടപ്പെടും. അനന്തരാവകാശിക്കോ  പത്തു വർഷമെ മെങ്കിലും സർവീസ് ഉള്ള   സെയിൽസ്മാനുമാണ് ലൈസൻസ് കൈമാറാൻ പറ്റുക. അങ്ങനെ ആരുമില്ലെങ്കിൽ കടയുടെ ലൈസൻസ് നഷ്ടപ്പെടും. അതേസമയം ഈ നിയമം വരുന്നതോടുകൂടി റേഷൻ കടയെ ആശ്രയിച്ചു കഴിയുന്ന പ്രായമുള്ള പല വ്യാപാരികളുടെയും  ജീവിതം വഴിമുട്ടും.