ഉപ്പുതറയിലെ പുതിയ ബസ് സ്റ്റാൻഡ് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി

സ്റ്റാൻഡ് നിർമിക്കുന്നതിനായി ഏറ്റെടുത്ത സ്ഥലം സാമൂഹിക വിരുദ്ധരുടെയും മദ്യപ സംഘങ്ങളുടെയും താവളം

ഉപ്പുതറയിലെ പുതിയ ബസ് സ്റ്റാൻഡ് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി

ബസ് സ്റ്റാൻഡില്ലാത്തതിനാൽ ടൗണിൽ ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ നിർത്തുന്നത് വ്യാപക ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.

 ബസ് സ്റ്റാൻഡ് പദ്ധതി പഞ്ചായത്ത് ഭരണസമിതികൾ തുടര്‍ച്ചയായി അവഗണിക്കുകയാണെന്ന് ബി.ജെ.പി ഉപ്പുതറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ. രാജപ്പൻ ആരോപിച്ചു. ടൗണിന്റെ വികസനത്തിനായി ആവശ്യമായ സൗകര്യങ്ങളോടൊപ്പം ബസ് സ്റ്റാൻഡ് പുനസംരംഭിച്ച്‌ പൊതുജനങ്ങൾക്ക് തുറന്നുനൽകണമെന്നാണു നാട്ടുകാരുടെ ആവശ്യം.