കട്ടപ്പന മാർക്കറ്റ് റോഡ് ശോചനീയാവസ്ഥയിൽ, ജനങ്ങളും വ്യാപാരികളും ദുരിതത്തിൽ..

കട്ടപ്പന:- മാർക്കറ്റിനുള്ളിലെ പ്രധാന റോഡ് യാത്രക്കാർക്കും വ്യാപാരികൾക്കും തലവേദനയാകുന്നു. മഴക്കാലമായതോടെ റോഡിലെ കുഴികളിൽ വെള്ളം കെട്ടിനിന്ന്, കാൽനടയാത്രക്കാർക്കും വ്യാപാരികൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരികൾ നിരവധിതവണ മുൻസിപ്പാലിറ്റിയെ സമീപിച്ചെങ്കിലും യാതോരു നടപടിയും ഉണ്ടായിട്ടില്ല. നിരവധി ആളുകൾ ആശ്രയിക്കുന്ന കട്ടപ്പനയിലെ പൊതു മാർക്കറ്റിനുള്ളിലൂടെയുള്ള ഈ റോഡ് എത്രയും പെട്ടെന്ന് പുനർ നിർമ്മിച്ച് ഗതാഗത യോഗ്യമാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.