ദക്ഷിണ കൊറിയയില്‍ പ്രളയം, 14 മരണം

ദക്ഷിണ കൊറിയയില്‍ പ്രളയം, 14 മരണം

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ദക്ഷിണ കൊറിയയില്‍ ഉഷ്ണതരംഗത്തിനു പിന്നാലെ പ്രളയം. കഴിഞ്ഞ ബുധനാഴ്ച മുതല്‍ തുടരുന്ന മഴയെ തുടര്‍ന്നുള്ള കെടുതികളില്‍ 14 പേര്‍ മരിച്ചു. 12 പേരെ കാണാതായിട്ടുണ്ട്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പ്രളയവും മൂലം ദക്ഷിണ കൊറിയയുടെ തെക്കന്‍ മേഖലകള്‍ ദുരിതത്തിലാണ്.

ഉരുള്‍പൊട്ടലില്‍ ഒരു ഗ്രാമം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചെളിയില്‍ മുങ്ങി. രാജ്യത്തിന്റെ തെക്കന്‍ മേഖലയിലാണ് കൂടുതല്‍ ആളപായവും നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തത്.

കൃഷിയിടങ്ങള്‍ നശിക്കുകയും കന്നുകാലികള്‍ ചത്തൊടുങ്ങുകയും ചെയ്തു. 10,000 പേരെ മാറ്റിപാര്‍പ്പിച്ചു. ബുധനാഴ്ചയാണ് കനത്ത മഴ തുടങ്ങിയത്. 41,000 വീടുകള്‍ ഭാഗികമായി തകരുകയും. വൈദ്യുതി വിതരണവും പലയിടത്തും മുടങ്ങി.

പ്രളയ ബാധിത മേഖലയെ ദുരന്ത മേഖലയായി പ്രഖ്യാപിച്ചു. എല്ലാ സാധ്യമായ രക്ഷാപ്രവര്‍ത്തനവും നടത്തുമെന്ന് ആഭ്യന്തര മന്ത്രി യുന്‍ ഹോ ജങ് പറഞ്ഞു.