ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂൾ പി.ടിഎ. വാർഷിക യോഗം നടന്നു

പി.ടി.എ പ്രസിഡൻറ് ശ്രീ.ഷൈൻ ജോസഫ് അധ്യക്ഷനായിരുന്നു

ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂൾ  പി.ടിഎ. വാർഷിക യോഗം നടന്നു

ശാന്തിഗ്രാം : ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂളിലെ പി.ടി.എ.യുടെ 2025-26 വർഷത്തെ വാർഷിക പൊതുയോഗം നടന്നു. പി.ടി.എ പ്രസിഡൻറ് ശ്രീ ഷൈൻ ജോസഫ് അധ്യക്ഷനായിരുന്നു.

ശ്രീമതി ഉഷ കെ എസ് (സീനിയർ അസിസ്റ്റന്റ്) സ്വാഗതം ആശംസിച്ചു. പ്രധാനാധ്യാപിക ശ്രീമതി സുനിത റാണി ടി എസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വാർഷിക കണക്കുകളും പുതിയ വർഷത്തെ ബഡ്ജറ്റും യഥാക്രമം ശ്രീമതി ഉഷ കെ എസ്, ശ്രീമതി അമ്പിളി പി ബി എന്നിവർ അവതരിപ്പിച്ചു.

പാഠ്യ-പാഠ്യേതര മേഖലകളിലെ 2025-26 അധ്യയന വർഷത്തിലെ പദ്ധതികളെക്കുറിച്ചുള്ള വിശദീകരണവും ശ്രീമതി ഉഷ കെ എസ് നടത്തി.

ശ്രീ അജയൻ എൻ ആർ (SMC ചെയർമാൻ),ശ്രീ പി ബി ഷാജി (SMDC ചെയർമാൻ),ശ്രീ സജിദാസ് മോഹൻ (പി.ടി.എ വൈസ് പ്രസിഡൻ്റ്),ശ്രീമതി ആതിര ഷിനോയി (MP-PTA പ്രസിഡൻ്റ്),ശ്രീ രാജീവ് വാസു (SMC വൈസ് ചെയർമാൻ) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഡോ. ഫൈസൽ എ എം (സ്റ്റാഫ് പ്രതിനിധി) കൃതജ്ഞത അർപ്പിച്ചു.

വിദ്യാർത്ഥികളിൽ സാമൂഹിക ഉത്തരവാദിത്വം, മൂല്യബോധം, നേതൃത്വഗുണം എന്നിവ വളർത്തുക എന്നുള്ള ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്കൂൾ , സമഗ്രമായ വിദ്യാഭ്യാസ സമീപനതിലൂടെയും പാഠ്യവിഷയങ്ങൾക്കൊപ്പം കലാ, കായിക, സാമൂഹ്യ പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന പദ്ധതികളിലൂടെയും ഏറെ ശ്രദ്ധയാർന്ന പ്രവർത്തനമാണ് നടത്തി വരുന്നത്.