വാഗമൺ, ചാത്തൻപാറ വ്യൂ പോയിൻറിൽ കൊക്കയിൽ വീണ് ഒരു മരണം.

വാഗമൺ: വാഗമൺ കാഞ്ഞാർ റൂട്ടിൽ, കണ്ണിക്കൽ ചാത്തൻപാറ വ്യൂ പോയിന്റന് സമീപം, കൊക്കയിൽ വീണ് ഒരു മരണം. എറണാകുളം തോപ്പുംപടി, കുതുക്കാട്ട് വീട്ടിൽ ശ്രീ തോബിയസ് ആണ് മരണപ്പെട്ടത്. 58 വയസ്സായിരുന്നു. റിട്ട KSEB എക്സിക്യൂട്ടീവ് എഞ്ചിനിയറായിരുന്നു. എറണാകുളം തോപ്പുംപടി സ്വദേശികളായ നാല് പേർ ചേർന്ന്, വാഗമൺ പോയി തിരിച്ചു വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. ഇന്ന് പുലർച്ചേ മൂന്നരയോടുകൂടി, കാഞ്ഞാർ പോലീസും, ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്. മൃതദേഹം തൊഴുപുഴ ജില്ലാ അശൂപത്രി മേർച്ചറി യിൽ.