മൊബൈൽ കൊലപ്പെടുത്തിയ കുരുന്ന്: വാർത്തയ്ക്ക് അപ്പുറം... മനസ്സാക്ഷിയെ ഞെട്ടിച്ച കണ്ണീർ കഥ

✍️ റിപ്പോർട്ടർ , ടീം കേരളാ ജേർണൽ - -കാഴ്ചപ്പാടുകൾക്കപ്പുറം നിശ്ശബ്ദമായ ഒരു ആഹ്വാനം

മൊബൈൽ കൊലപ്പെടുത്തിയ കുരുന്ന്: വാർത്തയ്ക്ക് അപ്പുറം... മനസ്സാക്ഷിയെ ഞെട്ടിച്ച കണ്ണീർ കഥ

വാർത്തയ്ക്ക് അപ്പുറം ഒരു വേദനയുണ്ട്. അതിന് തലക്കെട്ടുകൾ വേണ്ട, വെറുമൊരു നിശബന്ധത മാത്രം.

കള്ളം കയറാത്ത പ്രായത്തിലെ ഒരു കുഞ്ഞിന്റെ ജീവൻ അവസാനിച്ചത് — ഒരു മൊബൈൽ ഫോണിന്റെ അരിശത്തിൽ.

+2 വിദ്യാർത്ഥിനിയായ ചേച്ചിയുടെ കൈയിൽ നിന്നും മൊബൈൽ എടുത്തു എന്ന കാരണം പറഞ്ഞ്, ദേഷ്യത്തിൽ സഹോദരൻ്റെ കഴുത്തിൽ ബെൽറ്റ് കുരുക്കി.കൊല്ലണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ല. പക്ഷേ...കുറച്ച് നിമിഷങ്ങൾകൊണ്ട് ഒരു ജീവൻ ഇല്ലാതായി.

ഇത് വെറും വാർത്തയല്ല.

ഇനി ആവർത്തിക്കപ്പെടരുതെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്ന,നമ്മുടെ ഓരോ വീടിന്റെയും സംഭവിക്കാൻ സാധ്യത ഉള്ള സംഭവകഥ.

വാർത്തയുടെ മറുവശം

പത്രത്തിലെ കൊച്ചു തലക്കെട്ട്:

"+2 വിദ്യാർത്ഥിനി സഹോദരനെ കൊല്ലുന്നു"

ഇത് വായിച്ചവർ കുറച്ച് സെക്കന്റ് നിശ്ചലമാകും. പിന്നെ മറക്കും.പക്ഷേ...അവളുടെ അമ്മയും അച്ഛനും ..??????

ഒരു കുഞ്ഞ് മരിച്ചു.മറ്റൊരു കുഞ്ഞ് – ജീവിച്ചിരിക്കുന്നുവെങ്കിലും, കുട്ടികളുടെ ജയിലിനുള്ളിൽ.കുടുംബത്തിന് രണ്ട് മക്കളെയും നഷ്ടപ്പെട്ടു.ഒരാളെ ശാരീരികമായി, മറ്റൊരാളെ മാനസികമായും.

ഇതൊക്കെ ഒരു മൊബൈൽ ഫോണിന്റെ പേരിലാണ്.

കുട്ടികൾക്ക് നമ്മൾ നൽകുന്നത് മൊബൈലല്ല...മനസാക്ഷിയോടും സഹനശീലത്തോടും പൂർണ്ണമായുള്ള തിരിച്ചറിവില്ലായ്മയാണ്.

ഒരുപാട് വീട് കാണാം: ‘പേടിപ്പെടാതിരിക്കാൻ മൊബൈൽ തരാം’, ‘കുഴപ്പം ചെയ്യാതിരിക്കാൻ യൂട്യൂബ് തുറക്കാം’, ‘അടങ്ങിയിരിക്കാൻ ഗെയിം തരാം’...പക്ഷേ, അതൊക്കെ ഇവർ മനുഷ്യരെ കുറിച്ച് പഠിക്കാതെ, യന്ത്രങ്ങളോടൊപ്പം ജീവിക്കാൻ കുട്ടികളെ  പഠിക്കുന്നു.

മാതാപിതാക്കൾക്ക് തിരിച്ചറിവുണ്ടാകുന്നത് എന്തെങ്കിലും അത്യാഹിതം സംഭവിക്കുമ്പോൾ മാത്രം.ഇത് ഓരോ മാതാപിതാക്കളുടെയും കണ്ണ് തുറക്കുന്ന ദൃശ്യമായി മാറണം.

കുട്ടികളെ കൈവിട്ട് വിട്ടു നിൽക്കുന്ന ജീവിതം അല്ല വേണ്ടത്.ആളായി വളരാൻ ആവശ്യമുള്ള മൂല്യങ്ങളാണ് നൽകേണ്ടത്.

🖊️ കേരളാ ജേർണൽ റിപ്പോർട്ടിംഗ് ടീം