ഇടുക്കി പനംകൂട്ടി പാമ്പ്ല ഡാമിനുള്ളിൽ കണ്ടെത്തിയ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു

മൃതദേഹം പനംകുട്ടി ചപ്പാത്തിൽ നിന്നും വെള്ളത്തിലേക്ക് ചാടിയ വ്യക്തി എന്ന് ബന്ധുക്കൾ

ഇടുക്കി പനംകൂട്ടി പാമ്പ്ല ഡാമിനുള്ളിൽ    കണ്ടെത്തിയ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു

പനംകൂട്ടി /അടിമാലി:പനംകൂട്ടി പാമ്പ്ല ഡാമിനുള്ളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.

  കഴിഞ്ഞ മാസം ജൂൺ 27നാണ് പനംകൂട്ടി സ്വദേശിയായ കാട്ടുവിളയിൽ ബെന്നി വിൻസെൻറ് (57)ചപ്പാത്തിൽനിന്ന്‌ ചാടിയത്. കണ്ടെത്തിയ മൃതദേഹം ഇയാളുടെ ആണെന്നാണ് ബന്ധുക്കൾ വ്യക്തമാക്കിയത്. നടപടിക്രമങ്ങൾക്കായി പോലീസ് മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.