കൈക്കൂലിയും ഡിജിറ്റലായി

സംസ്ഥാനത്തെ ആര്‍ടിഒ ഓഫീസുകളിൽ UPI വഴി നടന്നത് വൻ ഇടപാട്

കൈക്കൂലിയും ഡിജിറ്റലായി

ഓപ്പറേഷൻ ക്ലീൻ വീല്‍സ് എന്ന പേരില്‍ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരം ശനിയാഴ്ച വൈകിട്ട് നാലരയോടെ ആരംഭിച്ച മിന്നല്‍ പരിശോധന ഞായറാഴ്ച വരെ നീണ്ടു നിന്നു. സംസ്ഥാനത്ത് ഉടനീളമുള്ള 81 ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ 21 ഉദ്യോഗസ്ഥർ ഏജന്റ്മാരില്‍ നിന്ന് ഗൂഗിള്‍ പേ വഴി അനധികൃതമായി പണം കൈപ്പറ്റിയെന്നാണ് വിവരം. ഇങ്ങനെ 784598 രൂപ ഉദ്യോഗസ്ഥർ സമ്ബാദിച്ചതായും വിജിലൻസ് റിപ്പോർട്ട് ചെയ്യുന്നു.