കമൽഹാസൻ രാജ്യസഭാംഗമായി; തമിഴിൽ സത്യപ്രതിജ്ഞ ചൊല്ലി

കമൽഹാസൻ രാജ്യസഭാംഗമായി; തമിഴിൽ സത്യപ്രതിജ്ഞ ചൊല്ലി

പ്രമുഖ സിനിമാനടനും എം.എൻ.എം. നേതാവുമായ കമൽഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. തമിഴിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചൊല്ലിയത്. രാജ്യസഭയിലേക്കുള്ള പ്രവേശം തന്നെ വലിയ അഭിമാനമായി കാണുന്നുവെന്ന് കമൽഹാസൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

നിരവധി കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്നും എം എൻ എം വിട്ടുനിൽക്കാൻ തീരുമാനിച്ചെങ്കിലും, ഭരണകക്ഷിയായ ഡിഎംകെയ്ക്ക് പിന്തുണ നൽകിയിരുന്നു. ഇതിനെ തുടർന്നാണ് കമലഹാസന് ഡി എം കെ രാജ്യസഭാ സീറ്റ് നൽകിയത്.