നിമിഷപ്രിയയുടെ മോചനത്തില്‍ പുതിയ പ്രതിസന്ധി; വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് യമനില്‍ പ്രചാരണം
സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വധശിക്ഷ നടപ്പാക്കാൻ ആവശ്യപ്പെട്ടുള്ള പ്രചാരണം.

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കലുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബത്തില്‍ അഭിപ്രായ ഐക്യമായില്ലെന്നും അവർ അറിയിച്ചു. ഇനിയും ചർച്ച വേണ്ടിവരുമെന്ന് പ്രതിനിധികള്‍ പറഞ്ഞു. ചർച്ചകള്‍ ചിലപ്പോള്‍ നീണ്ടേക്കാമെന്നും മധ്യസ്ഥ സംഘത്തിലെ പ്രതിനിധികള്‍ അറിയിച്ചു. ശിക്ഷ നീട്ടിവെച്ചതിനാല്‍ വീണ്ടും ഇടപെടലിനായി കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്.