ഓർത്തഡോക്സ് യുവജനപ്രസ്ഥാനം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടർച്ച നൽകണം: രാഹുൽ ഗാന്ധി

ഓർത്തഡോക്സ് യുവജനപ്രസ്ഥാനം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടർച്ച നൽകണം: രാഹുൽ ഗാന്ധി

കോട്ടയം: പൗരസ്ത്യ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ലഹരി വിരുദ്ധ 'മൈൽസ് വിത്‌ഔട്ട് മിസ്റ്റേക്ക്‌സ്' പദ്ധതി മാതൃകാപരമാണെന്നും, ഇത്തരം പ്രവർത്തനങ്ങൾക്ക് തുടർച്ച വേണമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.

യുവജനപ്രസ്ഥാനം സംസ്ഥാനതലത്തിൽ നടത്തിയ സന്ദേശയാത്രയിൽ നിന്ന് ലഭിച്ച വിവരങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടുത്തി രൂപപ്പെടുത്തിയ റിപ്പോർട്ട് പ്രസ്ഥാനം പ്രസിഡന്റ് അഭി. ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിക്ക് സമർപ്പിച്ചു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ സാന്നിധ്യത്തിലാണ് റിപ്പോർട്ട് കൈമാറിയത്.

കൂടിക്കാഴ്ചയിൽ അഭി. ഡോ. യുഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. ജെയിൻ സി. മാത്യു, ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ്, ട്രഷറർ രെഞ്ചു എം. ജോയ്, സന്ദേശയാത്ര കൺവീനർമാരായ അബി എബ്രഹാം കോശി, അനീഷ് ജേക്കബ് എന്നിവർ പങ്കെടുത്തു.