നെടുംകുന്നത്ത് ശക്തമായ മഴ; കനത്ത നാശനഷ്ടം

കറുകച്ചാൽ - നെടുംകുന്നം മേഖലയിൽ വെള്ളിയാഴ്ച പെയ്ത ശക്തമായ മഴ കനത്ത നാശം വിതച്ചു. ഒട്ടനവധി വീടുകൾ ഭാഗികമായി തകർന്നതായും ചിലത് പൂർണമായി നശിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. നിരവധി വാഹനങ്ങൾ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്
ഇതിനൊപ്പം ഇലക്ട്രിക് പോസ്റ്റുകൾ കടപുഴകി വീണ് വൈദ്യുതിബന്ധം തകരാറിലായി. പ്രദേശത്ത് ഏറെ സമയം വൈദ്യുതി വിതരണത്തിന് തടസമുണ്ടായി.
ദുരിതബാധിതർക്ക് താമസസൗകര്യവും അടിയന്തരസഹായവും ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.