സീനിയർ ചേമ്പർ ഇന്റർനാഷണൽ " സമൃദ്ധി" പദ്ധതിയുടെ ഉത്ഘാടനം കട്ടപ്പനയിൽ നടന്നു.

കട്ടപ്പന:- സീനിയർ ചേമ്പർ ഇന്റർനാഷണൽ " സമൃദ്ധി" പദ്ധതിയുടെ ഉത്ഘാടനം കേരളാ റവന്യൂ വകുപ്പ് മന്ത്രി ശ്രീ കെ രാജൻ, ക്ലബ്ബ് പ്രസിഡണ്ട് ശ്രീ ജേക്കബ് എബ്രാഹമിന് പച്ചക്കറി വിത്തുകളുടെ കിറ്റുകൾ നൽകിക്കൊണ്ട് നിർവഹിച്ചു. "എല്ലാ വീട്ടിലും വിഷരഹിത പച്ചക്കറിത്തോട്ടം" എന്ന സന്ദേശമുയത്തിയാണ് സീനിയർ ചേമ്പർ ഇന്റർനാഷണൽ കട്ടപ്പന ലിജിയൻ പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത്.പ്രാരംഭ ഘട്ടമെന്ന കട്ടപ്പന മുനിസിപ്പാലിറ്റിയിലെ ഗാന്ധിനഗർ റസിഡൻസ് അസോസിയേഷനുമായി ചേർന്നാണ് പദ്ധതി പൂർത്തീകരിക്കുന്നത്. അസോസിയേഷന്റെ മുഴുവൻ കുടുംബാംഗങ്ങൾക്കും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്യുകയും, വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും, മികച്ച രീതിയിൽ കൃഷി ചെയ്യുന്ന അഞ്ചുപേർക്ക് ക്യാഷ് അവാർഡുകളും മറ്റ് സമ്മാനങ്ങളും വിതരണം ചെയ്യുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. കട്ടപ്പനയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി അശോക് ഇലവന്തിക്കൽ, IPP ലെജു പാമ്പാവാസൻ, മുൻ സെക്രട്ടറി ശ്രീ മാത്യു, ശ്രീ സണ്ണി, ശ്രീ സുകു തുടങ്ങിയവർ പങ്കെടുത്തു. മുൻപോട്ട് കൂടുതൽ റെസിഡൻസ് അസോസിയേഷനുകളെയും, സംഘടനകളെയും കൂട്ടി യോജിപ്പിച്ചുകൊണ്ട് പദ്ധതി കൂടുതൽ ജനകീയമാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ക്ലബ്ബ് പ്രസിഡണ്ട് ശ്രീജേക്കബ് എബ്രഹാം പറഞ്ഞു.