പുറ്റടി ഹോളി ക്രോസ് കോളേജിൽ നടന്നു വന്നിരുന്ന മഹാത്മാഗാന്ധി സർവകലാശാല എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരുടെ ത്രിദിന ക്യാമ്പ് സമാപിച്ചു
ക്യാമ്പിൽ മഹാത്മാഗാന്ധി സർവകലാശാലയിലെ അധ്യാപകരായ നൂറോളം എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർ പങ്കെടുത്തു

സമാപന സമ്മേളനം കോളേജ് ചെയർമാൻ HG. തോമസ് മോർ തിമോത്തിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.മഹാത്മാഗാന്ധി സർവകലാശാല എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർ ശ്രീ.ഈ എൻ ശിവദാസൻ അധ്യക്ഷനായിരുന്നു.
എൻ എസ് എസ് എറണാകുളം ജില്ലാ കോർഡിനേറ്റർ ഫാ.എൽദോസ് ജോയി സ്വാഗതം ആശംസിച്ചു.
കോളേജ് മാനേജർ ശ്രീ.എംകെ സ്കറിയ,വൈസ് പ്രിൻസിപ്പാൾ ശ്രീ.മെൽവിൻ എൻ വി,എൻഎസ്എസ് പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ ശ്രീമതി.രാജശ്രീ ജീ ,ഹോളി ക്രോസ് കോളേജ് ട്രസ്ട് മെമ്പർ ശ്രീമതി.മോളി സ്കറിയ എന്നിവർ സംസാരിച്ചു.
മൂന്ന് ദിവസത്തെ ക്യാമ്പിൽ മഹാത്മാഗാന്ധി സർവകലാശാലയിലെ നൂറോളം വരുന്ന എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർ പങ്കെടുത്തു.