മഴ അതിതീവ്രമാകുന്നു ;പ്രളയസാധ്യതാ മുന്നറിയിപ്പ് ,മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്;

ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

മഴ അതിതീവ്രമാകുന്നു ;പ്രളയസാധ്യതാ മുന്നറിയിപ്പ് ,മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്;

മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നദികളില്‍ അപകടകരമാംവിധത്തില്‍ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് പ്രളയസാധ്യതാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങി എട്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് ആണ്.