കട്ടപ്പന ഗവ. ട്രൈബല്‍ ഹയർ സെക്കൻഡറി സ്കൂളിനു പിന്നില്‍ ഇടിഞ്ഞുവീണ മണ്ണ് പൂർണമായി നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.

സ്കൂള്‍ കെട്ടിടത്തിനു മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതിലൈൻ മാറ്റിസ്ഥാപിക്കാൻ കെഎസ്‌ഇബിക്ക് നിർദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

2018 മുതല്‍ ചെറിയ മണ്ണിടിച്ചിലുകള്‍ സ്കൂളിന്‍റെ പുതിയ കെട്ടിടത്തിനു പിന്നില്‍ ഉണ്ടായിരുന്നു. തുടർന്ന് 2024 ജൂണിലെ കനത്ത മഴയില്‍ ഭീമൻ കല്ലും മണ്ണും കെട്ടിടത്തിലേക്ക് പതിച്ചു. ക്ലാസ് മുറികളുടെ ജനാലകള്‍ തകർന്ന് ചെളിയും മണ്ണും മുറിക്കുള്ളില്‍ നിറഞ്ഞു.

ക്ലാസ് റൂമിനുള്ളിലെ മണ്ണും കല്ലും നീക്കം ചെയ്തെങ്കിലും ജനലിനൊപ്പം കെട്ടിടത്തിനു പുറത്തുള്ള മണ്ണ് മഴ പെയ്യുന്ന സമയം ക്ലാസ് മുറിയിലേക്ക് ഒലിച്ച്‌ എത്തുന്ന സാഹചര്യമാണ് നിലവില്‍. അതോടൊപ്പം ഈർപ്പമണിഞ്ഞാണ് കെട്ടിടം നിലകൊള്ളുന്നത്. ഒരു നിലയുടെ പൊക്കത്തില്‍ ഇപ്പോഴും ഇടിഞ്ഞുവീണ മണ്ണ് നിലകൊള്ളുകയാണ്.

അതോടൊപ്പം കെട്ടിടത്തിന്‍റെ പിന്നിലെ മണ്‍തിട്ട അപകടഭീഷണി ഉയർത്തുന്നുമുണ്ട്. മന്ത്രി റോഷി അഗസ്റ്റിനും എം.എം. മണി എംഎല്‍എയും സ്കൂളില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി