നേര്യമംഗലം-ഇടുക്കി റോഡ് നിര്‍മാണം : പ്രവേശന കവാടം മുതല്‍ മണിയൻപാറ വരെ വീണ്ടും അടച്ചു

ഇടുക്കി റോഡ് നിർമാണത്തിന്‍റെ ഭാഗമായി നേര്യമംഗലത്ത് പ്രവേശന കവാടം മുതല്‍ മണിയൻപാറ വരെ റോഡ് താല്‍ക്കാലികമായി അടച്ചു.

നേര്യമംഗലം-ഇടുക്കി റോഡ് നിര്‍മാണം : പ്രവേശന കവാടം മുതല്‍ മണിയൻപാറ വരെ വീണ്ടും അടച്ചു

ഇടുക്കി: നേര്യമംഗലം-ചെമ്പൻകുഴി വഴി ഇടുക്കിയിലേക്ക് പോകുന്ന പ്രധാന റോഡിലെ ഗതാഗതം താത്കാലികമായി തടസ്സപ്പെടും.

നേര്യമംഗലത്തെ വാരിക്കാട്ട് ക്ഷേത്രത്തിനു സമീപം ഉള്ള കലുങ്ക് രണ്ട് മാസം മുമ്പ് ഉണ്ടായ മലവെള്ളപ്പാച്ചിലിൽ തകർന്നിരുന്നു. തുടർന്ന് പൊളിച്ചുമാറ്റി പുനർനിർമ്മിച്ച കലുങ്ക് വഴി സമീപദിവസങ്ങളിൽ ഗതാഗതം പുനരാരംഭിച്ചിരുന്നെങ്കിലും, അതിന്റെ മുകളിലൂടെ വെള്ളം കെട്ടി റോഡിൽ കുഴി രൂപപ്പെട്ടത് വീണ്ടും അപകടതിന് കാരണമാകുന്നു ഈ  സാഹചര്യത്തിലാണ് റോഡിന്റെ ഈ ഭാഗത്ത് കട്ടവിരിക്കാനുള്ള പ്രവൃത്തികള്‍  ആരംഭിച്ചത് . കൂടാതെ, കലുങ്കിന് കീഴിലൂടെ വെള്ളം സുഗമമായി ഒഴുകാനുള്ള സംവിധാനവും ഒരുക്കുകയാണ് അധികൃതര്‍.

റോഡ് വീണ്ടും തുറക്കുന്നത് വരെ യാത്രക്കാർ മേല്‍പ്പറഞ്ഞ വഴി ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു

.