അമ്മയുടെ പേരിൽ ഒരു മരം: വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹം വളർത്തിയെടുക്കാൻ പുതിയ പദ്ധതി

അമ്മയുടെ പേരിൽ ഒരു മരം: വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹം  വളർത്തിയെടുക്കാൻ പുതിയ പദ്ധതി

വണ്ടൻമേട് എം.ഇ.എസ്. ഹയർ സെക്കൻഡറി സ്കൂളിൻ്റെയും, കിസാൻ സർവീസ് സൊസൈറ്റി യൂത്ത് വിങ് യൂണിറ്റിന്റെയും, മൈ ഭാരത് ഇടുക്കിയുടെയും സംയുക്താഭിമുഖ്യത്തിൽ കേന്ദ്ര സർക്കാർ പദ്ധതി EK PED MAA KE NAAM (അമ്മയുടെ പേരിൽ ഒരു മരം) നടപ്പാക്കുന്നു.

സ്വന്തം അമ്മയെ പോലെ തന്നെ പ്രകൃതിയെയും പരിസ്ഥിതിയെയും സ്നേഹിക്കാനും പരിരക്ഷിക്കാനും വിദ്യാർത്ഥികളിൽ ചിന്താ മാറ്റം ആകർഷിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ഓരോ കുട്ടികളും ഒരു വൃക്ഷത്തൈ തന്നെ നടുകയും, അതിന്റെ വളർച്ചക്കും പരിപാലനത്തിനും ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രാധാന്യം.

ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും ഉൾപ്പെടെയുള്ള തൈകൾ വിദ്യാർത്ഥികൾ തന്നെ നട്ടുപിടിപ്പിക്കും. വണ്ടൻമേട് എം.ഇ.എസ്. ഹയർ സെക്കൻഡറി സ്കൂൾ ക്യാമ്പസിലാണ് ഈ പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നത്.

ജൂലൈ 26 ശനിയാഴ്ച രാവിലെ 10.30ന് സ്കൂളിൽ നടക്കുന്ന പരുപാടി വണ്ടൻമേട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സുരേഷ് മാനങ്കേരി ഉദ്ഘാടനം നിർവഹിക്കും.