രാഷ്ട്രീയ മത്സരം വേറെ ..സൗഹൃദം വേറെ..

തിരഞ്ഞെടുപ്പ് ചൂടിൽ ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് 9-ാം വാർഡ് സ്ഥാനാർത്ഥികളുടെ ഹൃദയസ്പർശിയായ കൂടിക്കാഴ്ച

രാഷ്ട്രീയ മത്സരം വേറെ ..സൗഹൃദം വേറെ..

തിരഞ്ഞെടുപ്പ് ആവേശം കനക്കുന്ന ഇരട്ടയാർ ഗ്രാമപഞ്ചായത്ത് 9-ാം വാർഡിൽ വ്യത്യസ്തമായൊരു കാഴ്ചയാണ് ഇന്നലെ ഉണ്ടായത്.

പ്രചാരണത്തിനിടെ അപ്രതീക്ഷിതമായി മുഖാമുഖം വന്ന യുഡിഎഫ് സ്ഥാനാർഥി ജോസ്ന ജോബിനും എൽഡിഎഫ് സ്ഥാനാർഥി ജിഷ ഷാജിയും, പരസ്പരം വോട്ട് തേടിയും കുശലം പറഞ്ഞും സൗഹൃദത്തിന്റെ നിറങ്ങൾ പുതുക്കി.

രാഷ്ട്രീയ മത്സരത്തിന് ഇടയിൽ പോലും സൗഹൃദത്തിൻ്റെ സന്ദേശം പകർന്ന നിമിഷം, പ്രചാരണ പാതയിലെ ഏറ്റവും മനോഹരമായ ദൃശ്യമായി എല്ലാവരും അഭിപ്രായപ്പെട്ടു.

സഹപ്രവർത്തകരുടെ കൂടെ നത്തുകല്ല് മേഖലയിൽ പ്രചാരണം നടത്തുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഇരുവരും കണ്ട് മുട്ടിയത്.