ഇരട്ടയാർ സെൻറ് തോമസിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു
ഇരട്ടയാർ : സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ശിശുദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.
സ്കൂൾ ഗ്രൗണ്ടിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ ചാച്ചാജിയുടെയും ഇന്ദിരാഗാന്ധിയുടെയും ഗാന്ധിജിയുടെയും ഭാരതാംബയുടെയും ഉൾപ്പെടെയുള്ള സാതന്ത്ര്യസമര സേനാനികളുടെ ദൃശ്യങ്ങൾ അവതരിപ്പിച്ചു.
തുടർന്നു നടന്ന വർണ്ണാഭമായ ഘോഷയാത്രയിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു.
സ്കൂൾ പ്രിൻസിപ്പൽ ജിജി എബ്രാഹം ,ഹെഡ്മാസ്റ്റർ ജോർജുകുട്ടി എം വി എന്നിവർ ശിശുദിന സന്ദേശം നൽകി.
പി റ്റി ഏ പ്രസിഡൻ്റ് സിജോ ഇലന്തൂർ റാലി ഫ്ലാഗ് ഓഫ് ചെയ്തു.സെൻ്റ് തോമസ് നഴ്സറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സോണിയ FCC, സുമി ഏബ്രാഹം, സെസിൽ ജോസ് തുടങ്ങിയവർ ഘോഷയാത്രക്ക് നേതൃത്വം നൽകി.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ കുട്ടികൾ അവതരിപ്പിച്ച നിശ്ചല ദൃശൃങ്ങൾ ലോഷയാത്രയെ കൂടുതൽ ആകർഷകമാക്കി.


