ഇടുക്കി ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം; 2500 താരങ്ങൾ മാറ്റുരയ്ക്കും

ഇടുക്കി ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം; 2500 താരങ്ങൾ മാറ്റുരയ്ക്കും

നെടുങ്കണ്ടം: ഇടുക്കി ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഇന്ന് നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തിൽ തുടക്കമാകും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കായികമേളയിൽ ജില്ലയിലെ ഏഴ് ഉപജില്ലകളിൽനിന്നായി ഏകദേശം 2500 കായികതാരങ്ങൾ മാറ്റുരയ്ക്കും.

രാവിലെ 8.30ന് രജിസ്ട്രേഷൻ ആരംഭിക്കും. 10ന് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി മേള ഉദ്ഘാടനം ചെയ്യും. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ അധ്യക്ഷത വഹിക്കും. 10.30ന് മത്സരങ്ങൾ ആരംഭിക്കും. 100 ഒഫീഷ്യലുകളും 70 വൊളന്റിയർമാരും മേളയുടെ നടത്തിപ്പിൽ പങ്കാളികളാകും.

Slide 1
Slide 2
Slide 3
Slide 4

സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലെ 100 മീറ്റർ ഹീറ്റ്സോടെയാണ് ട്രാക്ക് മത്സരങ്ങൾ ആരംഭിക്കുക. 600 മീറ്റർ ഓട്ടം, ഹർഡിൽസ്, 100 മീറ്റർ ഫൈനൽ, റിലേ, 3000 മീറ്റർ ഓട്ടം, 400 മീറ്റർ ഓട്ടം, നടത്തം തുടങ്ങിയ മത്സരങ്ങളും ആദ്യദിനം നടക്കും. ലോങ് ജമ്പ്, ഹൈജമ്പ്, ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, ജാവലിൻ ത്രോ തുടങ്ങിയ ഇനങ്ങളും ഫീൽഡിൽ അരങ്ങേറും.

ഹരിത പെരുമാറ്റച്ചട്ടം പാലിക്കണം

സ്റ്റേഡിയം പരിസരത്ത് പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ, ഭക്ഷണപ്പൊതികൾ എന്നിവ വലിച്ചെറിയരുത്. ഉപയോഗിച്ച കുപ്പികളും മറ്റ് മാലിന്യങ്ങളും നിശ്ചിത മാലിന്യക്കുട്ടകളിൽ നിക്ഷേപിക്കണം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

Slide 1
Slide 2
Slide 3
Slide 4

സിന്തറ്റിക് ട്രാക്കിൽ സാധാരണ ചെരിപ്പുകൾക്ക് നിരോധനം

Slide 1
Slide 2
Slide 3
Slide 4

സിന്തറ്റിക് ട്രാക്കിൽ സാധാരണ ചെരിപ്പുകളും ചപ്പലുകളും ധരിച്ച് പ്രവേശിക്കരുത്. ട്രാക്കിന് കേടുപാടുകൾ വരുത്താത്ത സ്പോർട്സ് ഷൂസുകൾ മാത്രമേ പരിശീലനത്തിനും നടത്തത്തിനും ഉപയോഗിക്കാവൂ. മത്സരാർഥികൾ ട്രാക്കിന് അനുയോജ്യമായ അത്ലറ്റിക് ഷൂസുകളോ നിയമാനുസൃത സ്പൈക്കുകളോ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു.