കളിക്കളത്തിലെ അച്ഛനും മകനും – ഇരട്ടയാർ സിക്സസിൻ്റെ വിജയ ശില്പികൾ

കളിക്കളത്തിലെ അച്ഛനും മകനും – ഇരട്ടയാർ സിക്സസിൻ്റെ വിജയ ശില്പികൾ

അച്ഛനും മകനും അടങ്ങിയ ടീം വോളിബോൾ മത്സരത്തിൽ ജേതാക്കൾ.ഓണാഘോഷ പരിപാടിയുടെ ഭാഗമായി ഇരുപതേക്കറിൽ നടത്തിയ വോളിബോൾ മത്സരത്തിലാണു ഈ അപൂർവ്വ സംഗമം.

Slide 1
Slide 2
Slide 3
Slide 4

ഇരട്ടയാർ ടീമിന് വേണ്ടിയാണ് അച്ഛനും മകനും ഒരേ ടീംമിനായി മത്സരിച്ചത്.ഇരട്ടയാർ നിവാസിയായ ബുക്കാ എന്നറിയപ്പെടുന്ന ഷാജിയും,കായിക അധ്യാപകനും അമ്പാടി എന്നറിയപ്പെടുന്ന അമൃതേഷ് ഷാജിയുമാണ് ഈ താരങ്ങൾ.

മത്സരത്തിൽ കരുത്തൻമാരായ തമിഴ്നാട് താരങ്ങൾ അണിനിരന്ന പാമ്പാടുംപാറ ടീമിനെ ഫൈനലിൽ 1 - 2 ന് പരാജയപ്പെടുത്തിയാണ് ഇരട്ടയാർ സിക്സസ്സ് ജേതാക്കളായത്.

ഇരട്ടയാർ ടീമിനു വേണ്ടി അച്ഛനും മകനുമായ ; ബുക്ക എന്ന് വിളിക്കുന്ന ഷാജീ, അമ്പാടി എന്ന് വിളിക്കുന്ന അമൃതേഷ് എന്നിവർക്കൊപ്പം  നിക്സൺ, റോണി , ജീവൻ, കുര്യാക്കോസ് , അർജ്ജുൻ തുടങ്ങിയവർ അണിനിരന്നു.

വിജയികൾക്ക് ട്രോഫിയും 5000 രൂപയും റണ്ണേഴ്സിന് 3000 രൂപയും ട്രോഫിയും നൽകി.