സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത

തെക്കൻ കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Slide 1
Slide 2
Slide 3
Slide 4

മലയോര മേഖലകളില്‍ മഴ ശക്തമാകാൻ സാധ്യതയുണ്ട്.

തുലാവർഷം നവംബർ ആദ്യ ആഴ്ച പിന്നിടുമ്ബോള്‍ സംസ്ഥാനത്ത് വളരെ ദുർബലമാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം നവംബർ ആദ്യ ഏഴ് ദിവസത്തില്‍ സംസ്ഥാന ത്തു ലഭിച്ചത് 1.5 മില്ലിമീറ്റർ മഴമാത്രമാണ്.

സാധാരണ ഈ കാലയളവില്‍ ലഭിക്കേണ്ടത് 56 മില്ലിമീറ്റർ മഴയാണ്. ഒക്ടോബർ ഒന്ന് മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ സംസ്ഥാനത്ത് മഴയില്‍ 23 ശതമാനം കുറവ് രേഖപ്പെടുത്തി.