ഏഴാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവലിന് തുടക്കം കുറിച്ചു
ഏഴാമത് ഇൻ്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ 2025 കുട്ടിക്കാനം മരിയൻ കോളേജിൽ ഇന്നും നാളയുമായി നടക്കും.
ജയരാജ് ഫൗണ്ടേഷനും ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്‌കീമും തമ്മിൽ ഒപ്പുവച്ച ധാരണാപത്രത്തിനു ശേഷം നടക്കുന്ന ആദ്യ റെയിൻ ഫെസ്റ്റിവലാണിത്
കുട്ടിക്കാനം മരിയൻ കോളേജിലെ മാധ്യമ പഠന വിഭാഗം ആതിഥേയത്വം വഹിക്കും.
പ്രകൃതി, പരിസ്ഥിതി സംരക്ഷണം എന്നിവയെ മുഖ്യ വിഷയമാക്കിയാണ് അന്തർ ദേശീയ ചലച്ചിത്രമേളയായ റെയിൻ ഫെസ്റ്റിവൽ അരങ്ങേറുന്നത്.
സംസ്ഥാനത്തെ മൂവായിരത്തിലധികം എൻ.എസ്എസ് യൂണിറ്റുകൾ പരുപാടികളുടെ ഭാഗമായി പ്രകൃതി പ്രമേയമായി നിർമ്മിക്കുന്ന 10 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിമുകളും ഡോക്യമെൻ്ററികളുമാണ് മുഖ്യ ആകർഷണം.





