പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 45 വർഷം തടവും 1.20 ലക്ഷം രൂപ പിഴയും
ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 45 വർഷം തടവും 1,20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വയനാട് വൈത്തിരി സുഗന്ധഗിരി രണ്ടാം ഡിവിഷൻ സ്വദേശി വൈശാഖ് എസ്. (21) നെയാണ് ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി നോബൽ 2026 ഒക്ടോബർ 14-ന് ശിക്ഷിച്ചത്.
വിവിധ വകുപ്പുകൾ പ്രകാരം വിധിച്ച തടവുശിക്ഷകളിൽ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം അനുഭവിച്ചാൽ മതിയാകും.
2024-ൽ കഞ്ഞിക്കുഴി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ അനൂപ് ജി. ആണ് അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. സിവിൽ പോലീസ് ഓഫീസർമാരായ സനോജ്, സത്താർ എന്നിവർ പ്രോസിക്യൂഷൻ നടപടികൾക്ക് സഹായം നൽകി.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കണ്ടത്തിൻകരയിൽ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.


