കാർട്ടൂൺ വരയിലൂടെ ചിന്തയുടെ ലോകത്തേക്ക് : സ്വരാജ് പബ്ലിക് ലൈബ്രറിയിൽ ‘വരയും ചിന്തയും’ കാർട്ടൂൺ പരിശീലന ക്ലാസ് സംഘടിപ്പിച്ചു
സ്വരാജ്: കാർട്ടൂൺ വരകളിലൂടെ ചിന്തകൾക്ക് നിറവും രൂപവും പകരുന്നതിനൊപ്പം നിരീക്ഷണശേഷിയും സർഗാത്മക ചിന്തയും വളർത്തുക എന്ന ലക്ഷ്യത്തോടെ സ്വരാജ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ‘വരയും ചിന്തയും’ കാർട്ടൂൺ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
ലൈബ്രറി പ്രസിഡന്റ് ബേബിച്ചൻ കിഴക്കേമുറി അധ്യക്ഷത വഹിച്ചു. സർഗാരാം ഡയറക്ടർ ഫാ. സാബു മണ്ണട MCBS ക്ലാസ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത കാർട്ടൂണിസ്റ്റ് സജിദാസ് മോഹൻ പരിശീലനത്തിന് നേതൃത്വം നൽകി.
വരകളിലൂടെ ആശയങ്ങളെ ലളിതവും ശക്തവുമായി അവതരിപ്പിക്കുന്നതിനുള്ള വിവിധ രീതികൾ ക്ലാസിൽ പരിചയപ്പെടുത്തി. കാർട്ടൂൺ കേവലം ചിത്രരചനയല്ലെന്നും ചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിച്ച് ചിന്തകളെ ഫലപ്രദമായി അവതരിപ്പിക്കാനുള്ള ശക്തമായ മാധ്യമമാണെന്നും സജിദാസ് മോഹൻ പറഞ്ഞു.
ജിൽസൻ ചിലമ്പിൽ, ജോർജ് ജോസഫ് മാമ്പറ, ഷാജി ഈറ്റകാട്ടിൽ എന്നിവർ ആശംസകൾ നേർന്നു. മനോജ് എം.വി., സുഗതകുമാർ കെ.ജി., റെജി കൂനാനി, ജോർജ് ജോസഫ് മാമ്പ്ര, പ്രിൻസ് മറ്റപ്പള്ളി, ഔസപ്പച്ചൻ കൂനംപാറ, സണ്ണി കക്കുഴി, കെ. കെ. മാണി, ടോമി എന്നിവർ നേതൃത്വം നൽകി.
കുട്ടികളിലും യുവാക്കളിലും സർഗാത്മകതയും നിരീക്ഷണശേഷിയും പ്രോത്സാഹിപ്പിക്കുന്ന കൂടുതൽ പരിപാടികൾ ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.


