പ്രായോഗിക പരിശീലനത്തിലൂടെ ദുരന്തനിവാരണത്തിന്റെ പാഠങ്ങൾ പകർന്ന് എൻഡിആർഎഫ് സംഘം

പുറ്റടി ഹോളി ക്രോസ് കോളേജിൽ NDRF പരിശീലന പരിപാടി സംഘടിപ്പിച്ചു

പ്രായോഗിക പരിശീലനത്തിലൂടെ ദുരന്തനിവാരണത്തിന്റെ പാഠങ്ങൾ പകർന്ന് എൻഡിആർഎഫ് സംഘം

പുറ്റടി: ദുരന്തസാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ പ്രായോഗിക അറിവും അടിയന്തര ഇടപെടൽ രീതികളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി എൻഡിആർഎഫ് സെമിനാറും ഡെമോൺസ്ട്രേഷനും സംഘടിപ്പിച്ചു.ഹോളി ക്രോസ് കോളേജ് ബിസിഎ, ബിബിഎ വിഭാഗങ്ങളുടെ നേതൃത്വത്തിൽ എൻഎസ്എസ്, സോഷ്യൽ വർക്ക് വിഭാഗങ്ങളുടെയും ഐക്യുഎസിയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

Slide 1
Slide 2
Slide 3
Slide 4

കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക്  പ്രിൻസിപ്പൽ ഷാജി ആർ.കെ. സ്വാഗതം ആശംസിച്ചു.

ദുരന്തസാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, രക്ഷാപ്രവർത്തനത്തിനിടെ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾ, അടിയന്തര സാഹചര്യങ്ങളിൽ ഫലപ്രദമായി ഇടപെടേണ്ട രീതികൾ തുടങ്ങിയ വിഷയങ്ങളിൽ എൻഡിആർഎഫ് സംഘം വിദ്യാർത്ഥികൾക്ക് വിശദമായ ബോധവത്കരണം നൽകി.

സെമിനാറിന്റെ ഭാഗമായി വിവിധ രക്ഷാപ്രവർത്തന രീതികൾ നേരിട്ട് പരിചയപ്പെടുത്തുന്ന പ്രായോഗിക ഡെമോൺസ്ട്രേഷനും നടന്നു. ദുരന്തസമയത്ത് രക്ഷാപ്രവർത്തകർ ഉപയോഗിക്കുന്ന ഉപകരണങ്ങളും അവയുടെ പ്രായോഗിക ഉപയോഗവും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. അടിയന്തര സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെയും സുരക്ഷിതമായും നേരിടുന്നതിനുള്ള അടിസ്ഥാന അറിവ് നൽകുന്നതായിരുന്നു പരിപാടി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4