ഡിടിപിസി വാഗമൺ അഡ്വഞ്ചർ പാർക്കിലെ അനധികൃത നിയമനങ്ങൾക്കെതിരെ ബിജെപി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

ഡിടിപിസി വാഗമൺ അഡ്വഞ്ചർ പാർക്കിലെ അനധികൃത നിയമനങ്ങൾക്കെതിരെ ബിജെപി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

ഏലപ്പാറ: വാഗമണ്ണിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ (DTPC) കീഴിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ അഡ്വഞ്ചർ പാർക്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നടക്കുന്ന വ്യാപക അഴിമതിയിലും അനധികൃത പിൻവാതിൽ നിയമനങ്ങൾക്കുമെതിരെ ബിജെപി ഏലപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഗമൺ DTPC ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

​സംസ്ഥാനത്ത് മാറിമാറി ഭരിച്ച ഇടതു-വലതു മുന്നണികൾ അഡ്വഞ്ചർ പാർക്ക് ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെ അഴിമതിയുടെയും ബന്ധുനിയമനങ്ങളുടെയും കേന്ദ്രങ്ങളാക്കി മാറ്റുകയാണെന്ന് നേതാക്കൾ ആരോപിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികളെ പുറന്തള്ളി മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന ഇത്തരം നിയമനങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4

​ബിജെപി ഏലപ്പാറ മണ്ഡലം പ്രസിഡന്റ് ശ്രീ. വിനോജ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ മാർച്ച് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. സി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശ്രീ. സന്തോഷ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

​പ്രതിഷേധ മാർച്ചിനും ധർണ്ണയ്ക്കും ബിജെപി നേതാക്കളായ എം. റ്റി. വിജയൻ, ബി. വിജയകുമാർ, ജി. വിജയകുമാർ, സി. ശരവണൻ, ആർ. ഗിരീഷ്, ബി. ഷിബു, ഒ. ജി. സുധീഷ് കുമാർ, കുര്യാക്കോസ്, ആൽവിൻ തുടങ്ങിയവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4