പാലാ നഗരസഭ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ്; ബിജു മാത്യൂസിനെ സ്ഥാനാർഥിയാക്കി നഗരവികസന മുന്നണി

പാലാ നഗരസഭ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ്; ബിജു മാത്യൂസിനെ സ്ഥാനാർഥിയാക്കി നഗരവികസന മുന്നണി

പാലാ: ഇന്ന് നടക്കുന്ന പാലാ നഗരസഭ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ നഗരവികസന മുന്നണി സ്ഥാനാർഥിയായി വിമത കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസിനെ കേരള കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി പ്രഖ്യാപിച്ചു. തുടർന്ന് ചേർന്ന എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗവും ബിജു മാത്യൂസിന് പിന്തുണ നൽകാൻ തീരുമാനിച്ചതായി നഗരവികസന മുന്നണി കൺവീനർ ബിജു പാലൂപ്പടവിൽ അറിയിച്ചു.

നാല് വിമത കോൺഗ്രസ് കൗൺസിലർമാരിൽ ചെയർപേഴ്സൺ മായാ രാഹുൽ ഉൾപ്പെടെയുള്ളവരുടെ ഭൂരിപക്ഷ പിന്തുണ ബിജു മാത്യൂസിനാണെന്നാണ് മുന്നണി നേതൃത്വം വ്യക്തമാക്കുന്നത്. വിമത കോൺഗ്രസ് കൗൺസിലർ ടോണി തൈപ്പറമ്പിലും വൈസ് ചെയർമാൻ സ്ഥാനത്തിനായി നീക്കം നടത്തിയിരുന്നു.

Slide 1
Slide 2
Slide 3
Slide 4

നഗരവികസന മുന്നണിക്കൊപ്പം എത്തിയ നാല് വിമത കോൺഗ്രസ് കൗൺസിലർമാർക്കും വിവിധ സ്ഥാനങ്ങൾ നൽകണമെന്ന ധാരണയുടെ ഭാഗമായാണ് ബിജു മാത്യൂസിനെ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നതെന്ന് ബിജു പാലൂപ്പടവിൽ പറഞ്ഞു.

അതേസമയം, വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്ന സാഹചര്യത്തിൽ ടോണി തൈപ്പറമ്പിലിന്റെ നിലപാട് എന്തായിരിക്കുമെന്നത് വ്യക്തമല്ല. ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ അന്തിമനിമിഷം വരെ രാഷ്ട്രീയ നീക്കങ്ങൾ തുടരാനാണ് സാധ്യത. യുഡിഎഫ് സ്ഥാനാർഥിയായി സെബാസ്റ്റ്യൻ പനയ്ക്കൽ മത്സരിക്കുമെന്നാണ് സൂചന.

Slide 1
Slide 2
Slide 3
Slide 4