‘തരംഗ 2K26’ സിബിഎസ്ഇ ഇടുക്കി സഹോദയ കലോത്സവത്തിന് രാജകുമാരിയിൽ തുടക്കം

‘തരംഗ 2K26’ സിബിഎസ്ഇ ഇടുക്കി സഹോദയ കലോത്സവത്തിന് രാജകുമാരിയിൽ തുടക്കം

രാജകുമാരി: സിബിഎസ്ഇ ഇടുക്കി സഹോദയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘തരംഗ 2K26’ കലോത്സവത്തിന് രാജകുമാരി സെന്റ് മേരീസ് സെൻട്രൽ സ്കൂളിൽ വർണാഭമായ തുടക്കം. വൈവിധ്യമാർന്ന കലാപരിപാടികളോടെയാണ് കലോത്സവത്തിന് തുടക്കമായത്.

സിനിമാ താരമായ റിതു മന്ത്ര കലോത്സവം ഉദ്ഘാടനം ചെയ്തു. ഇടുക്കി സഹോദയ പ്രസിഡന്റ് ഫാ. സിജൻ പോൾ ഊന്നുകല്ലേൽ അധ്യക്ഷത വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4

രാജകുമാരി സെന്റ് മേരീസ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോബി മാതാളികുന്നേൽ, ഇടുക്കി സഹോദയ സെക്രട്ടറി സിസ്റ്റർ ഷെറിൻ തോമസ് എന്നിവർ സംസാരിച്ചു.

വ്യത്യസ്ത സ്കൂളുകളിലായി വിവിധ ദിവസങ്ങളിലായാണ് ഇത്തവണ ‘തരംഗ 2K26’ കലോത്സവം സംഘടിപ്പിക്കുന്നത്. ജില്ലയിലെ സിബിഎസ്ഇ സ്കൂളുകളിലെ വിദ്യാർഥികളുടെ കലാപ്രതിഭകൾക്ക് വേദിയൊരുക്കുന്നതാണ് കലോത്സവം.

Slide 1
Slide 2
Slide 3
Slide 4