ബെഥേൽ പ്ലാന്റേഷൻ : തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് പീരുമേട് ഡെപ്യൂട്ടി ലേബർ ഓഫീസ് ഉപരോധിച്ചു
ബെഥേൽ പ്ലാന്റേഷൻ തോട്ടം കൈമാറ്റത്തെത്തുടർന്ന് തൊഴിലാളികൾക്ക് ലഭിക്കാനുള്ള ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള നിയമപരമായ ആനുകൂല്യങ്ങളും വേതന കുടിശികയും വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് പീരുമേട് ഡെപ്യൂട്ടി ലേബർ ഓഫീസ് ഉപരോധിച്ചു.
കെ.എസ്.ഇ.ഡബ്ല്യു നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തൊഴിലാളികളുടെ നിയമപരമായ ആനുകൂല്യങ്ങൾ അടിയന്തരമായി വിതരണം ചെയ്യുക, ഗ്രാറ്റുവിറ്റിയും വേതന കുടിശികയും ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചത്.
വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് രാജൻ, ജി. വിനീഷ്, അനൂപ്, സതീഷ്, സുരേഷ് ബാബു, മധു റാണിമുടി, ജോർജ് തോമസ്, ബാബുദാസ്, അന്തോണി പാമ്പനാർ, രാജേന്ദ്രൻ, രാജു കുടമാളൂർ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.


